ഗണപതി
ഓം നമ: ശിവായ
അതിപുരാതനവും പ്രശസ്തവുമായ മഹാക്ഷേത്രം
മുക്കാല്‍ വട്ടപ്രദിക്ഷണ വഴിമാത്രമുള്ള ഏക മഹാക്ഷേത്രം
പന്തളം മഹാദേവര്‍ ക്ഷേത്രം ഖരമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് . അതിപുരാതനവും പ്രശസ്തവുമായ ഈ മഹാക്ഷേത്രം അച്ചന്‍കോവിലാറിന്‍റെ ഇടതുകരയില്‍ പന്തളം ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറ് വടക്കായി തോട്ടക്കോണം , മുളമ്പുഴ എന്നീ ഇരുകരകളിലായി സ്ഥിതി ചെയ്യുന്നു . പന്തളം ജംഗ്ഷനില്‍ എത്തി അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാട്ട് സഞ്ചരിച്ച് അറത്തില്‍ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും വലത്തോട്ട് ഒരു കിലോമീറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരാം .
പ്രകൃതിജന്യമായ മുക്കാല്‍ വട്ടപ്രദിക്ഷണ വഴിമാത്രമുള്ള ഏക മഹാക്ഷേത്രമെന്ന് ഖ്യാദി ഈ ക്ഷേത്രത്തിനു മാത്രമുള്ളതാണ് . ക്ഷേത്രത്തിന്‍റെ ഈശാന കോണില്‍ അച്ചന്‍കോവിലാറ് നമസ്ക്കാര മണ്ഡപത്തില്‍ തൊട്ടുതഴുകിയൊഴുകുന്നു.
ഇടപ്പള്ളി സ്വരൂപത്തിന്‍റെ വകയായിരുന്ന ഈ ക്ഷേത്രത്തിന്‍റെ, ഭരണം ഇടപ്പള്ളി തമ്പുരാക്കന്മാരും, ദേവസം ഊരാഴ്മക്കാരായ കുളക്കട നമ്പിമഠം, ഞെട്ടൂര്‍ വാഴുവേലിമഠം, തോട്ടക്കോണം മണ്ണില്‍മഠം , വെണ്മണി കല്ലമണ്‍മഠം മുതലായവരും ചേര്‍ന്നു ഹൈന്ദവ വിശ്വാസികളുടെ പിന്തുണയോടും സഹകരണത്തോടും കൂടി നടത്തി വന്നിരുന്നു. പ്രതിവര്‍ഷം അയ്യായിരപ്പറ നെല്‍പാടവും പന്തളം 12 കരകളിലെ കരഭൂമികളിലെ ആദായത്തിന്‍റെ അംശം ജന്മിക്കരം... തുടരുക
ഭക്ത ജനങ്ങളുടെ സൌകര്യാര്‍ഥം ക്ഷേത്രത്തിലേക്കുള്ള വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു നടത്തുന്നതിനുള്ള സൌകര്യം ആരംഭിച്ചിരിക്കുന്നു. ക്ഷേത്ര സന്നിധിയില്‍ നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഇവ പ്രയോജനപ്പെടുത്താം.
വഴിപാടുകള്ഇടവ മാസത്തിലെ മകയിരം നാളിലാണ് വര്‍ഷം തോറും പ്രതിഷ്ഠാ വാര്‍ഷികമായി ആഘോഷിക്കുന്നത്. കൂടാതെ കുംഭ തിരുവാതിര, സപ്താഹം
തുടര്‍ന്നു വായിക്കുകപന്തളം മഹാദേവര്‍ ക്ഷേത്രം ഖരമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് . അതിപുരാതനവും പ്രശസ്തവുമായ ഈ മഹാക്ഷേത്രം
തുടര്‍ന്നു വായിക്കുകഎല്ലാ മലയാള മാസങ്ങളിലും തന്ത്രി തിരുവല്ലതെക്കേടത്ത് മേമന ഇല്ലത്ത് ബ്രഹ്മശ്രീ: പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നാലുകറി
തുടര്‍ന്നു വായിക്കുകപ്രധാന പ്രതിഷ്ഠയായ മഹാദേവനെ കൂടാതെ ഗണപതി, സുബ്രമണ്യന്‍, നാഗരാജാവ്, മായയക്ഷിയമ്മ, ശാസ്താവ് എന്നീ ഉപദേവതാപ്രതിഷ്ഠകളും...
തുടര്‍ന്നു വായിക്കുക