പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മഹാദേവനെ കൂടാതെ ഗണപതിക്കായി ഒരു പ്രതിഷ്ഠാ സ്ഥാനവും ഉണ്ട്.
പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ പ്രധാന ഉപദേവതാ സ്ഥാനമാണ് ശാസ്താവിന്‍റേത്. വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ നടക്കുന്ന ഉത്രം മഹോല്‍സവമാണ് ശാസ്താവിന്‍റെ നടയിലെ പ്രധാന ആഘോഷം. കലശ പൂജയും, അഷ്ടാഭിഷേകവും, സന്ധ്യാനേരം മുതല്‍ ഭജനയും തുടര്‍ന്നു നടക്കുന്ന ആഴിയും പടുക്കയും ഉത്രം ഉല്‍സവ ദിനത്തിലെ പ്രധാന ചടങ്ങുകളാണ്.
സുബ്രമണ്യന്‍റെ ഉപദേവതാ സ്ഥാനവും പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ പ്രധാന ഉപദേവതാ സ്ഥാനങ്ങളിലൊന്നാണ്. തൈപ്പൂയ മഹോല്‍സവമാണ് ഈ ഉപദേവന്‍റെ പ്രധാന ഉല്‍സവം. കലശ പൂജയും കലശാഭിഷേകവും, പഞ്ചാമൃതാഭിഷേകവും കാവടിയാട്ടവും പ്രധാനചടങ്ങുകളാണ്.
പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മഹാദേവനെ കൂടാതെ മായ യക്ഷിയമ്മക്കായി ഒരു കോവിലും കൂടി ക്ഷേത്രത്തിലുണ്ട്. മകര മാസത്തിലെ പൌര്‍ണമിയില്‍ ആണ് മായ യക്ഷിയമ്മയുടെ കോവിലില്‍ തിരുഉല്‍സവം. വൈകീട്ട് ദീപാരാധനക്ക് ശേഷം ഭക്തജനങ്ങള്‍ ആഘോഷമായി കൊടിക്കൂറ ബന്ധിച്ച് കൊടിമരം ഉയര്‍ത്തുന്നതോടയാണ് ഉല്‍സവാരംഭം. അടുത്ത ദിവസം വൈകുന്നേരം നടക്കുന്ന താലപ്പൊലി ഘോഷയാത്രയും ചന്ദ്രപ്പൊങ്കലയും ഈ ഉല്‍സവത്തിന്‍റെ പ്രധാന ചടങ്ങുകളാണ്.
പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉപദേവതാ സ്ഥാനമാണ് നാഗരാജാവിന്‍റേത്. തുലാമാസ ആയില്യം നാളില്‍ ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ നൂറും പാലും, ആയില്യ പൂജ എന്നിവയും നടക്കുന്നു.