മകര മാസത്തിലെ പൌര്‍ണമിയില്‍ ആണ് മായ യക്ഷിയമ്മയുടെ കോവിലില്‍ തിരുഉല്‍സവം. വൈകീട്ട് ദീപാരാധനക്ക് ശേഷം ഭക്തജനങ്ങള്‍ ആഘോഷമായി കൊടിക്കൂറ ബന്ധിച്ച് കൊടിമരം ഉയര്‍ത്തുന്നതോടയാണ് ഉല്‍സവാരംഭം. അടുത്ത ദിവസം വൈകുന്നേരം നടക്കുന്ന താലപ്പൊലി ഘോഷയാത്രയും ചന്ദ്രപ്പൊങ്കലയും ഈ ഉല്‍സവത്തിന്‍റെ പ്രധാന ചടങ്ങുകളാണ്.
ധനു മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടക്കുന്ന രീതിയില്‍ പത്തു ദിവസമാണ് കൊടിയേറിയുള്ള തിരുവുല്‍സവം. തിരുവുല്‍സവത്തോടനുബന്ധിച്ച് അന്‍പോലി, ശിവപുരാണ പാരായണം, വിവിധ കലാപരിപാടികള്‍ എന്നിവ നട 7, 8, 9 ദിവസങ്ങളില്‍ സേവയും, ഒന്‍പതാം ഉല്‍സവദിനത്തില്‍ പൂരക്കാഴ്ചയും കുടമാറ്റവും ഉല്‍സവത്തിന്‍റെ പ്രധാന ഇനങ്ങളാണ്. കടക്കാട് വടക്ക് ആറാട്ട്കടവില്‍നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വന്‍ ജനാവലിയുടെയും ഗജവീരന്‍മാരുടെയും താലപ്പൊലികളുടെയും അകമ്പടികളോടെ ക്ഷേത്രത്തിലെത്തി ഉല്‍സവചടങ്ങുകള്‍ അവസാനിക്കുന്നു.